കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, December 31, 2011

ഋതു'സന്ധി'


മനുഷ്യര്‍ ഋതുക്കളെ കലണ്ടറിന്റെ 
നാലതിരില്‍ തളച്ചിടാന്‍ ശ്രമിക്കുമ്പോഴതു
താളം തെന്നി പുറത്തു ചാടുന്നു.... 
കാലം തെറ്റിയുള്ള ഋതു സംക്രമങ്ങള്‍ കണ്ടു 
നാമോ കലിയുടെ കാല-
മെന്ന് വിലപിക്കുന്നൂ വൃഥാ....
നീ ചെയ്തതിനു നീ-
യനുഭവിക്കുകയേ വഴിയുള്ളൂ.. 
ഞാനും..


4 comments:

 1. 'കാലബോധമില്ലാത്ത കാലാവസ്ഥ' എന്ന് ഒരു പരസ്യത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്ക് 'നല്ല' കാലബോധമുണ്ട്. മനുഷ്യന്റെ പ്രവൃത്തികൾ അതിൽ പ്രതിഫലിക്കുന്നു എന്നേയുള്ളൂ... അത് ഒന്നിനെ മാത്രം വരുതിക്ക് നിർത്തുവാൻ മനുഷ്യനു കഴിയുകയുമില്ല.
  കവിതയിൽ തെളിയുന്ന വീക്ഷണം നന്നായിട്ടുണ്ട്.
  ആശംസകൾ

  ReplyDelete
 2. പുതുവത്സരാശംസകൾ

  ReplyDelete
 3. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ......

  ഒരു നല്ല 2012 ആശംസിക്കുന്നു.....

  ReplyDelete
 4. നല്ലൊരു വര്‍ഷം ആശംസിക്കുന്നു...

  ReplyDelete