കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Tuesday, December 13, 2011

ഗുരുചിന്ത

നമുക്ക്‌ നിഷേധിക്കുന്നവയെ നേടിയെടുക്കുക എന്നത് മനുഷ്യന്റെ ജന്മസഹജമായ ത്വരയാണെന്ന് തോന്നുന്നു. ഈ demand supply theory പോലെ. അതാണ്‌ പണ്ട് 1914ല്‍ ശ്രീനാരായണഗുരു ആലുവയടുത്തു എല്ലാ ജാതിമതസ്ഥര്‍ക്കും സംസ്കൃതം പഠിക്കുവാന്‍ വേണ്ടി ഒരു വിദ്യാലയം സ്ഥാപിച്ചത്. എന്നിട്ടിപ്പോളെന്ത്..??
ആര് മിനക്കെടുന്നു ഇന്നത്തെ കാലത്ത് സംസ്കൃതം പഠിക്കുവാന്‍. അന്നത് വിജ്ഞാനത്തിലേക്കുള്ള വാതിലായിരുന്നു. അത് പോലെ വലിയ അവകാശപ്രഖ്യാപനമായിരുന്നു താനും. ഒരു കാലഘട്ടത്തിന്റെ ആവശ്യം.

അതു പോലെ ഗുരു അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ചു കേരള നവോധാനചരിത്രത്തിലെ മറ്റൊരു നാഴികല്ലു നാട്ടി. പിന്നീടദ്ദേഹം കേരളത്തില്‍ പലയിടത്തും വിഗ്രഹാരാധന അര്‍ത്ഥശൂന്യമെന്ന മട്ടില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി. അപ്പോള്‍ , അരുവിപ്പുറത്ത് നടന്നതും ഒരു വലിയ അവകാശപ്രഖ്യാപനം മാത്രം.

1924ല്‍ ആലുവയില്‍ നടന്ന മതമഹാസമ്മേളനത്തില്‍ വെച്ച് ഗുരു പറഞ്ഞു "ഒരു ജാതി. ഒരു മതം. ഒരു ദൈവം മനുഷ്യന്." എന്ന്. ഇതേ ഗുരു തന്നെ പറഞ്ഞതാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്. മുന്നേ പറഞ്ഞ വാചകം ചെവിക്കൊള്ളാതെ ജനങ്ങള്‍ വീണ്ടും ജാതി മത ചിന്തകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നതു കണ്ടു സഹിക്കെട്ടാവും ഗുരു രണ്ടാമത്തെ വാചകം ശിഷ്യര്‍ക്ക് ചൊല്ലിക്കൊടുത്തത്. മനുഷ്യന്‍ എന്നും നന്മയുള്ളവനായിരിക്കണമെന്നു മാത്രമേ ആ പാവം മനുഷ്യസ്നേഹി ആഗ്രഹിചിട്ടുണ്ടാവൂ.

എങ്കിലും പറയട്ടെ...
അപ്പോഴപ്പോഴായി വന്ന ഗുരുവിന്റെ തോന്നലുകള്‍ ആയിരുന്നില്ലേ ഞാനിവിടെ പറഞ്ഞ മൂന്നു സംഭവങ്ങളുടെയും പിന്നില്‍ . ഒരിക്കല്‍ നടന്ന സംഭവം, അല്ലെങ്കില്‍ പറഞ്ഞ വാക്കു പിന്നീടു വ്യര്‍ത്ഥമാവുന്ന കാഴ്ചയല്ലേയിത്...??

No comments:

Post a Comment