Sunday, December 11, 2011

രോമാഞ്ചം ഉണ്ടാവുന്നതെങ്ങിനെ..??



രോമാഞ്ചം ഉണ്ടാവുന്നതെങ്ങിനെ..??

രോമാഞ്ചിഫിക്കേഷന്‍ എന്നൊരു അവസ്ഥ നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ..??

മുന്‍പേ എഴുതി തയ്യാറാക്കിയ ജനിതകചുരുളില്‍ കത്രിക വെച്ച് ഈ അവസ്ഥയെ ഒഴിവാക്കാനാവുമോ..??

അതെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ഇവിടെ ഒരു യൂണിവേഴ്സിറ്റിയുണ്ടോ.. കുറഞ്ഞ പക്ഷം ഏതെങ്കിലും കോളേജില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റെങ്കിലും..??

നമ്മുടെ ചിരി, കരച്ചില്‍ പോലുള്ള ശാരീരികപ്രവര്‍ത്തനങ്ങളെ നമുക്ക് വേണമെങ്കില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുമ്പോള്‍ രോമാഞ്ചം നമ്മുടെ ഇച്ഛാശക്തിയ്ക്കും അപ്പുറം ഉള്ള പ്രവര്‍ത്തനമാകുന്നു. എന്നിട്ടും അതിന്റെ വിലകുറച്ചു വെറും രണ്ടാംകിട ഇക്കിളി വികാരങ്ങളുടെ പട്ടികയില്‍ പെടുത്തുവാന്‍ ചിലരെങ്കിലും ഗൂഡനീക്കങ്ങള്‍ നടത്തുന്നു.. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനഫലമായി സമൂഹമനസ്സില്‍ അതെ കുറിച്ച് മോശമായ ഛായ പകരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്...

പ്രതികരിക്കൂ കൂട്ടുകാരെ പ്രതികരിക്കൂ...
ഇതിനെതിരായി ശക്തമായി ആഞ്ഞടിക്കൂ... :P

LABEL : goose pimples

No comments:

Post a Comment