കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, November 24, 2011

DAM 2011


മട പൊട്ടിത്തകരുമ്പോഴുമവര്‍ 
ചേറില്‍ നിന്നും 
പരസ്പരം വക്കാണിക്കയാവും.. 

മടയുറയ്ക്കാന്‍ മനുഷ്യക്കുരുതി 
വേണമെന്നാരോ പ്രാകൃതപ്പേച്ചില്‍ . 
മരിക്കട്ടെ കുറെയെണ്ണമങ്ങനെ.. 

കാലദേശാന്തരങ്ങളില്‍ പ്രപിതാമഹന്മാര്‍ 
തുടങ്ങിയ ചെയ്ത്തിന്‍ മറുഫലങ്ങള്‍ 
ഇന്നു ജനിച്ചു വീഴുന്നവര്‍ കൂടിയ- 
നുഭവിക്കാതെ തരമില്ല. 

അണക്കെട്ടിയ ദുഃഖം മദിച്ചൊഴുകി- 
യീ സങ്കടക്കടലില്‍ വന്നലയ്ക്കട്ടെ.. 
ഭാര്‍ഗ്ഗവന്റെ മണ്ണിനെ നക്കിത്തുടയ്ക്കട്ടെ. 

1 comment:

  1. ധാര്‍മികരോഷം മനസ്സിലാവുന്നുണ്ട്‌. ഉള്ളില്‍ തറയ്ക്കുന്നുമുണ്ട്‌.

    ReplyDelete