കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Saturday, November 26, 2011

ഭൂമിയുടെ കാന്‍സര്‍
മുല്ലപെരിയാര്‍ ഭീതിയോടെ മരണവെപ്രാളത്തില്‍ അയല്‍നാടിനെ പുലഭ്യം പറയാന്‍ നില്‍ക്കുന്ന നമ്മുടെ നാട് അല്പം കൂടി ഉണര്‍ന്നു ചിന്തിക്കണം.. ഇനിയെങ്കിലും പ്രകൃതി ചൂഷണങ്ങള്‍ ഒഴിവാക്കണം... ഇല്ലെങ്കില്‍ ഇത് ഇവിടം കൊണ്ടൊന്നും തീരുന്ന വിപത്തല്ല.. വലിയ ഭീതികള്‍ കിടപ്പുണ്ട് പിന്നില്‍ ...

മനുഷ്യകുലം ഭൂമിയുടെ കാന്‍സര്‍ ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ഇതിനു മുന്‍പ്.. എന്തായാലും ഞാന്‍ അതിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു...

ആഗോളതാപനത്തിന്റെ വിപത്തുകളെ കുറിച്ച് ഒരുപറ്റം ആളുകള്‍ തലപുകയ്ക്കുമ്പോഴും അതിനു കാരണങ്ങളായ മനുഷ്യന്റെ സ്വാര്‍ത്ഥപ്രവര്‍ത്തികളെ വേണ്ടെന്നു വെയ്ക്കാന്‍ ആരും തയ്യാറാവുന്നില്ല.. അനുഭവിക്കുന്ന സുഖസൗകര്യങ്ങളെ കൈവിടാതെ എല്ലാവരും മരിക്കും വരെ ജീവിക്കും..

സര്‍വ നാശം ശാശ്വതസത്യമാണ്.. അത് അനിവാര്യവും.. തടയാനാകാത്തതും...

1 comment:

  1. ഇത്രയും വേണോ? വാക്കുകള്‍ അറം പറ്റാത്തവയാവട്ടെ.

    ReplyDelete