കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Thursday, September 08, 2011

ഓണം ചിന്തകള്‍


മഹാബലി - വാമനന്‍ കഥയ്ക്ക് പുറമേ ഓണവുമായി ബന്ധപ്പെട്ടു അനേകം ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്..
ഇതൊക്കെ ഐതിഹ്യങ്ങള്‍ മാത്രമാണ്.. ഐതിഹ്യമെന്നാല്‍ സത്യമെന്നല്ല അര്‍ത്ഥം.. ഏതോ കാലത്ത് വാമൊഴിയായി, നാടോടികഥകളായി പ്രചരിച്ചിരുന്ന ഇത്തരം കഥകള്‍ പിന്നീട് ഏതോ ഭാവനാശാലി അക്ഷരങ്ങളില്‍ മനോഹരമായി പകര്‍ത്തുകയും അതിന്റെ വിശ്വാസ്യതയ്ക്ക് വേണ്ടി പുരാണങ്ങളെ കൂട്ടു പിടിക്കുകയുമാകാം ഉണ്ടായത്.. 
പ്രസക്തമായ വൈരുദ്ധ്യങ്ങള്‍ ഓണം ഐതിഹ്യത്തില്‍ ഉണ്ട് എന്നതും ഈ മാവേലികഥയുടെ പൊള്ളത്തരം വിളിച്ചു കാട്ടുന്നതാണ്.. 

മഹാബലിയുടെ മൂന്നടി മണ്ണു ദാനം കഥയിലൂടെ അക്കാലത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ ഏതെങ്കിലും അനീതിയെ മൂടി വയ്ക്കാന്‍ കെട്ടി ചമച്ചതാകാം.. 
എഴുതി വെച്ചതോക്കെയും കണ്ണടച്ച് വിശ്വസിക്കാന്‍ നാം ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ..??? 
സ്വന്തം യുക്തിയില്‍ ഇത്തരം കഥകളെ കീറി മുറിച്ചു പരിശോധിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്....

No comments:

Post a Comment