Monday, February 06, 2012

നാടകാന്തം...


കുറച്ചു പേരുടെ കണ്ണീര്‍ വീഴ്ത്തി, 
ഒരു പിടി ചാരം...

അല്ലെങ്കില്‍ മണ്ണില്‍ ചീഞ്ഞളിഞ്ഞു.,
പുഴുക്കളരിച്ചു എല്ലിന്‍പൂക്കളാവാന്‍ ...
അങ്ങനെ പൂത്തുലഞ്ഞു, 
മണ്ണില്‍ വസന്തമാവാന്‍ ...

അതല്ലെങ്കില്‍ സൂര്യന്റെ ചോട്ടില്‍ 
കഴുകന്‍ കൊത്തി വലിക്കാന്‍ .. 

അതുമല്ലെങ്കില്‍ കര / കടല്‍
ജന്തുക്കള്‍ക്ക് വയറ്റിലെ തീയണയ്ക്കാന്‍ ...
 
അത്രയുമൊക്കെയുള്ളൂ  !!!

എന്നിട്ടോ...
അവന്റെ അഹങ്കാരത്തിനു വല്ല കുറവുമുണ്ടോ... ?

ഈരേഴു പതിനാലു ലോകങ്ങളും 
കയ്യിലിട്ടമ്മാനമാടുന്നു -
വെന്നവന്‍ ധരിച്ചു വശാവുന്നു.
വിവരം കൂടി കൂടി വരുമ്പോള്‍ 
താനേ വെയ്ക്കുന്ന വിവരക്കേട്...

കറുപ്പില്‍ , വെളുപ്പു വിലയം 
കൊള്ളുമെന്ന പ്രപഞ്ച സത്യം,
പ്രാകൃതമായ നിറമില്ലായ്മ.

താരകരേണുക്കളെ വിഴുങ്ങുന്ന 
തമോഗര്‍ത്തമൊരു ആകാശനാടകം..
അതിന്റെ കര്‍ട്ടനറ്റം പിടിച്ചു 
നിസ്സംഗനായിരിക്കുന്നൊരു സൂത്രധാരന്‍ !!!

10 comments:

  1. kavitha kollaam ....but ethryo per paranju pooyathu

    ReplyDelete
    Replies
    1. ഇത് കവിതയൊന്നുമല്ല ചങ്ങാതി... വെറുമൊരു ഓര്‍മ്മപ്പെടുത്തല്‍ .... :)

      Delete
  2. അനന്തമജ്ഞാതമവർണ്ണനീയം... ?

    ReplyDelete
  3. ആത്മവിദ്യാലയമേ................. :-)

    ReplyDelete
  4. മനുഷ്യാ ഹേ മനുഷ്യാ വലിച്ചെറിയൂ നിന്റെ മുഖം മൂടി...

    ReplyDelete
  5. ഇത്രയൊക്കേ ഉള്ളൂ സന്ദീപ്, ഓർമ്മപ്പെടുത്തലിന് നന്ദി. ആശംസകൾ.

    ReplyDelete
  6. അഹങ്കാരികളും പ്രകൃതിനിയമങ്ങളെ ചോദ്യം ചെയ്തവരുമാണ് മാനവികതയെ മുന്നോട്ടു നയിച്ചത്....
    അവർക്കു മുന്നിൽ തമോഗർത്തങ്ങളിലെ....
    ഇനിയും കീഴടക്കാൻ കഴിയാത്ത പ്രപഞ്ചവിസ്മയങ്ങളെ കാൽക്കീഴിലൊതുക്കുവാനുള്ള ജീവന്റെ കുതിപ്പുകൾ മാത്രം....
    അവരാണ്, അവർ മാത്രമാണ് മാനവരാശിയെ മുന്നോട്ട് നയിച്ചത്....

    നല്ല ചിന്ത.....

    ReplyDelete
  7. ആ സൂത്രധാരന്റെ പേര് വരെ വിറ്റ് കാശാക്കുന്ന വിരുതന്മാര്‍

    ReplyDelete
  8. എന്നിട്ടും.... :)

    ReplyDelete