Sunday, February 19, 2012

കരിയിലപ്പേച്ച്

പച്ചിലയുടെ പച്ചച്ചിരി കണ്ടു
കരിയില പറഞ്ഞു...

"ഇന്നു ഞാന്‍, നാളെ നീ"

2 comments:

  1. ഉള്ള പഴമോഴിയൊക്കെ എടുത്തു കവിത എന്നാ രീതിയില്‍ പൂശുന്ന സൂക്കെടിനു എന്താ പേര് ഡോക്ടര്‍ ?

    ReplyDelete
    Replies
    1. ഹയ്യോ.. സിയാഫേ ചൂടാവല്ലേ.... ആര് പറഞ്ഞു കവിതയാന്നു... ബ്ലോഗിലൊരു മൂലയില്‍ ഞാന്‍ വ്യക്തമായി എഴുതിയിട്ടുണ്ട് ഈ ബ്ലോഗ്‌ എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ സൂക്ഷിക്കുന്ന ഒരിടം ആണെന്ന്.. ഇതില്‍ കവിതയുമില്ല കഥയുമില്ല... കഥയില്ലാത്ത കുറെ ചിന്തകള്‍ മാത്രം... നമ്മളിങ്ങനെ ഫേസ്ബുക്കിലിരിക്കുമ്പോ wall / timeline ചോദിക്കും... എന്താണ് നിങ്ങളുടെ മനസ്സിലെന്നു... അപ്പൊ ഉത്തരം പറയുന്നവയാണ് സത്യത്തില്‍ ഈ കാണുന്ന സ്റ്റാറ്റസ്....

      ഇതിന്റെ മൗലികതയെ തിരയുമ്പോള്‍ പറയട്ടെ... ഞാന്‍ ജനിച്ചു വീണപ്പോള്‍ നിറയെ ചിന്തകളുമായി വന്നവന്‍ ഒന്നുമല്ല..... എന്റെ ചുറ്റുമുള്ള സമൂഹം എനിക്ക് തന്ന ചിന്തകള്‍ മാത്രമാണ് എന്റെ മുതല്‍ക്കൂട്ട്.. അതില്‍ വരുന്നവ മാത്രമാണ് ഞാന്‍ എഴുതുന്ന വാക്കുകള്‍ .. അതിനോക്കെയും ഞാന്‍ സമൂഹത്തിനോട് കടപ്പെട്ടിരിക്കുന്നു... ഇന്നു ജനിച്ചു വീണ കുഞ്ഞിനെ പോലും ഞാന്‍ എന്റെ ഗുരുവായി കാണുന്നുണ്ട്..

      സിയാഫ്‌ പറഞ്ഞത് ശരിയാണ്.. ഈ പഴമൊഴിയുടെ ആശയം ഇന്നും മൂല്യം കൂടിയൊരു ഫിലോസഫിയാണ് എന്നുള്ള ബോധത്തിലാണ് എന്റെ സുഹൃത്തുക്കളുമായി ഇത് പങ്കുവെച്ചത്... അപ്പോഴും മറ്റൊരാളും ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത പദസങ്കലനങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്... അതെനിക്ക് നിര്‍ബന്ധവുമാണ്... (ആരാന്റെ കൊച്ചിന്റെ തന്തയാവാന്‍ ശ്രമിക്കാന്‍ ഞാന്‍ എട്ടുകാലി മമ്മൂഞ്ഞോന്നും അല്ല)

      പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും എന്നത് പഴംചൊല്ലും ഇന്നു ഞാന്‍ നാളെ നീ എന്നത് ബൈബിള്‍ വചനവുമാണ് .. അത് രണ്ടും ചേര്‍ത്തപ്പോള്‍ കിട്ടിയ അര്‍ത്ഥശോഷണം സംഭവിക്കാത്ത മൂന്നാമത് ഭാഷ്യമാണ് ഈ സ്റ്റാറ്റസ്. ചിന്തകള്‍ നിറച്ചു കൊച്ചു കൊച്ചു വാക്കുകള്‍ ചേര്‍ത്തുള്ള ഒരു കളിയില്ലേ... അതാണ്‌ ഈ കാണുന്നത്.... ഇപ്പോള്‍ ഡോക്ടറോട് ചോദിച്ച സിയാഫിന്റെ സംശയം മാറിയെന്നു വിശ്വസിക്കുന്നു....

      സ്നേഹപൂര്‍വ്വം
      സന്ദീപ്‌

      Delete