കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, January 16, 2012

നരകം 0 കി.മി.

ഇന്നലെ സന്ധ്യയ്ക്ക്
നിന്നെ ഞാനെന്റെ
വില്ലുവണ്ടിയില്‍ നിന്നും
'നരകം 0 കി.മി.'
എന്നടയാളപ്പെടുത്തിയ
മൈല്‍ക്കുറ്റിയ്ക്കു സമീപം ഇറക്കി വിട്ടു.

തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു
മൈല്‍ക്കുറ്റിയുടെ മറുപുറത്തു
'സ്വര്‍ഗ്ഗം 0 കി.മി.'
എന്നെഴുതി വെച്ചിരിക്കുന്നതാണ്.

എന്റെ സ്വര്‍ഗ്ഗവും നരകവും നീയാവുകയും
നിന്നെ വഴിയില്‍ ഇറക്കി വിടുന്നതിലൂടെ
സ്വച്ഛന്ദ പൂകാമെന്നുള്ള
വ്യര്‍ത്ഥബോധം ബാക്കിയാകുമ്പോൾ, 
നീയിരുളിലേക്ക്  മെല്ലെ നടന്നകലുന്നു.

എന്റെയന്ത്യയാനത്തിനു
ശുഭയാത്രകള്‍ നേരാതെ..
കൈയുയര്‍ത്തി വീശാതെ..


1 comment:

  1. നമ്മൾ ഓരോ സുഖങ്ങളും ഇല്ലാതാവുമ്പഴേ അതിന്റെ മൂല്ല്യമറിയൂ. അവർ ഉണ്ടാവുമ്പോൾ നമുക്ക് അവരില്ലായിരുന്നെങ്കിൽ എന്ന് തോന്നും, പക്ഷെ അവരില്ലാതെ ഇരിക്കുമ്പഴേ ഇതാണ് നരകമെന്ന് തിരിച്ചറിയൂ, അവരുള്ളപ്പോൾ സ്വർഗ്ഗത്തിലായിരുന്നെന്നും.

    ReplyDelete