കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, January 03, 2011

ആത്മരഹസ്യം


ലോകത്തിനു വിശാലതയിലേക്കു തുറക്കുന്ന എന്റെ ജനാലകൾ ഞാൻ ഇന്നു കൊട്ടിയടക്കുന്നു.. കാരണം എന്റെ മുറിയിലേക്കു അടിച്ചു കയറുന്ന ബാഹ്യലോകത്തിലെ പൊടി പടലങ്ങൾ എന്നെ ശ്വാസം മുട്ടിക്കുന്നു.. അതു പോലെ എന്നിലേക്കു ഇഴഞ്ഞു കയറുന്ന മരണത്തിന്റെ നിറമുള്ള ഉറുമ്പുകളുടെ അധിനിവേശത്തിനു തടയിടാൻ കൂടിയാണിത്.. ഞാൻ എന്നിലേക്കു ചുരുങ്ങുന്നു എന്നു നിങ്ങൾക്കു തോന്നിയേക്കാം.. എന്നാൽ നിങ്ങൾക്കു തെറ്റിയിരിക്കുന്നു.. ഇതു ഞാൻ എന്നെ അറിയുന്നതാണ്.. ജീവിതത്തിന്റെ നിസാരതയെ തിരിച്ചറിയുന്നതാണ്.. ഇതു നമ്മുടെ ക്ഷണിക ജീവിത്തിന്റെ ഒരോ നിമിഷങ്ങളേയും ഒട്ടും ചോർന്നു പോകാതെ ആഘോഷിക്കുന്നതാണ്..

No comments:

Post a Comment