Showing posts with label Random Thoughts. Show all posts
Showing posts with label Random Thoughts. Show all posts

Wednesday, May 22, 2013

ഗാര്‍ഡ്‌ ഓഫ് ഓണര്‍


നീണ്ട പ്രണയത്തിനൊടുവില്‍
വേര്‍പ്പെട്ടു പോയ രണ്ടു പേര്‍
പച്ചപായല്‍ പോലെ വഴുവഴുക്കുന്ന
ഓര്‍മ്മകള്‍ നിറഞ്ഞ ചെമ്മണ്ണി-
ടവഴിയില്‍ വെച്ച് വീണ്ടും കണ്ടു മുട്ടുന്നു.

കൊഴിഞ്ഞു പോയ പ്രണയദിനങ്ങളെയവര്‍
മധുരതരമായി പെറുക്കി കൂട്ടുന്നു.

വേര്‍പ്പെട്ടു പോകാനുണ്ടായിരുന്ന സ്വ-
കാര്യങ്ങളെ കുഴി തോണ്ടിയെടുത്ത്,
പോസ്റ്റ്‌മോര്‍ട്ടം നടത്തിയവര്‍
വൃണപ്പെട്ട ഹൃദയത്തെ
പരസ്പരം ചൊറിഞ്ഞു നീറ്റുന്നു.

ഇനിയൊരിക്കലും പരുവപ്പെടാത്ത വിധം
വികാരങ്ങളുടെ ആഗ്നേയശൈലങ്ങളി -
രുവര്‍ക്കുമിടയില്‍ നിര്‍ജ്ജീവമാകുന്നതറിയുന്നു.

നിസ്സംഗതയുടെ ഹിമാലയന്‍ ശീതതത്വത്തിന്റെ
സാധ്യതകളിലവര്‍ സാഹസികരാവുന്നു.

നഷ്ടപ്പെടലിന്റെ ആഴങ്ങളെ കുറിച്ചവര്‍
ഒന്നിനുമല്ലാതെ വാചാലരാവുന്നു.
മരണപ്പെട്ടൊരു പ്രണയത്തിനവ്വിധമവര്‍
ഗാര്‍ഡ്‌ ഓഫ് ഓണര്‍ കൊടുക്കുന്നു.
അഥവാ....
മൂന്നാവര്‍ത്തി ആകാശത്തേക്കാചാര -
വെടി മുഴക്കുന്നു...

(ഠോ.... ഠോ.... ഠോ....)

Sunday, April 07, 2013

രാഗസാന്ദ്രമായൊരു ബ്ലും !!!



മുങ്ങിത്താഴാൻ പോകുന്നൊരുവന്റെ
ഒടുവിലത്തെ കുതിപ്പാണ് പെണ്ണെ,
നിന്നോടുള്ള എന്റെ വാക്കുകൾ ...

നോക്കി പരിഹസിക്കരുത്‌;
സഹതപിക്കയുമരുത് ...

കഴിയുമെങ്കിൽ;
കഴിയുമെങ്കിൽ മാത്രം
കൈയൊട്ടു വിറയാതെ,
നിന്നേക്കാളുമെന്നേക്കാളും 
നമ്മുടെ സ്വപ്നങ്ങളേക്കാളും
നമുക്കു പിറന്ന / പിറക്കാതെ പോയ
കോടാനുകോടി അക്ഷരക്കുഞ്ഞുങ്ങളേക്കാളും
നിരാശമുറ്റിയ ദീർഘമൗനങ്ങളേക്കാളും,
ഘനമേറിയ നിസ്സംഗതയുടെ
വല്യോരുരുളൻ കല്ലെടുത്തെന്റെ 
നെറുകിലേക്കിട്ടെന്നെ വിസ്മൃതിയുടെ
അന്തംകെട്ട ആഴങ്ങളിലേക്ക്‌ മുക്കിക്കളയുക. 
ബ്ലും !!!
----------------

ഇളംപച്ചഞെരമ്പുകള്‍ പിണഞ്ഞു കിടക്കുന്ന
സുതാര്യവും പേലവവുമായ നിന്റെ കൈകൾക്കു പകരം 
കിനാവള്ളികൾ വന്നു മുറുക്കട്ടെയെന്റെ മേൽ .

നിന്റെ ചെഞ്ചോരചുണ്ടുകള്‍
കൊതിച്ചയെന്റെയധരങ്ങളില്‍
കടലൊച്ചുകൾ കൂട്ടമായ്‌ വന്നു
വഴുവഴുത്തുമ്മകൾ വെയ്ക്കട്ടെ..

ഒരോ അണുവിലും നിന്നെ പ്രതീക്ഷിച്ചു -
ച്ചത്തിൽ വിയർത്ത മാംസം
നത്തോലികൂട്ടങ്ങൾക്കു തിരുവത്താഴമാകട്ടെ..

ശേഷിക്കുന്നൊരസ്ഥിപഞ്ചരം
കൂട്ടം പിരിഞ്ഞു പോയൊരു
പിരാനക്കുഞ്ഞിനു ഒറ്റവായ്‌ തീറ്റയാവട്ടെ.

അപ്പോഴും,
അവറ്റകളൊക്കെയുമാദ്യം തിരഞ്ഞ-
യെന്റെ ഹൃദയം മാത്രം ഭദ്രമായ്‌
നിന്റെ പക്കലുണ്ടല്ലോ..
അത്രമാത്രം മതിയീ ജീവന്‌,
നിത്യമുക്തിയേകുവാന്‍ ...

Sunday, March 17, 2013

കൃഷ്ണലീല

ഗോപികമാരുടെ ശല്യം സഹിക്കാതെയാണ് കണ്ണന്‍ മഥുരാപുരിയിലേക്ക് നാട് വിടുന്നത്.... 
ഗോപികമാരെക്കാള്‍ ഭേദം 
കംസന്‍ തന്നെയെന്ന് കരുതീട്ട്.... 

(കംസനൊരു മോളുണ്ടായിരുന്നു എന്നും, 
മുറപ്പെണ്ണിനെ കെട്ടാനും 
അമ്മാവന്റെ സ്വത്ത്‌ സ്വന്തമാക്കാനുമുള്ള 
ഗൂഡലക്ഷ്യങ്ങള്‍ 
മനസ്സില്‍ കണ്ടു കൊണ്ട് പോയതാന്നു 
അസൂയക്കാര്‍ അക്കാലത്ത്‌ അമ്പാടിയില്‍ 
പറഞ്ഞു പരത്തിയിരുന്നു...

മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞ അമ്മാവനെ
നെഞ്ചാങ്കൂട് ഇടിച്ചു പൊളിച്ചു പഞ്ഞിക്കിട്ടെങ്കിലും
മുറപ്പെണ്ണ് അപ്പോഴേക്കും തന്റെ പൂര്‍വ്വകാമുകനോടൊപ്പം
ഹസ്തനപുരിയിലേക്ക് ഒളിച്ചോടിയിരുന്നു...

വേദവ്യാസന്‍ കുലമഹിമ സംരക്ഷിക്കാന്‍
പലതും പറയാതെ മറച്ചു.... ഹും... )

ലേബല്‍ : അബോധത്തിലുണ്ടാവുന്ന ജ്ഞാനധാര

ഓം ഡിങ്കായ യമഹ...



പങ്കിലക്കാട്ടില്‍ നടത്തിയ ഉത്ഖനനത്തില്‍ നിന്നും
വക്ക് പൊട്ടിയ ഡിങ്കപംഞ്ചാഗം ലഭിച്ചെന്നും,
അതില്‍ പറയുന്നത് വരുന്ന സെപ്റ്റംബറില്‍ ഭൂമിയില്‍ പ്രളയമുണ്ടാകുമെന്നും
ഡിങ്കന്റെ അനുയായികള്‍ക്കായി ഡിങ്കഭഗവാന്‍
പ്രത്യേകം പേടകം അയച്ചു കൊടുക്കുകയും
അവരെ രക്ഷിക്കുകയും
അവര്‍ക്ക് സുന്ദരമായൊരു ലോകം
പുതുതായി നിര്‍മ്മിച്ച്‌ കൊടുക്കുമെന്നും അറിയുന്നു.....

ഓം ഡിങ്കായ യമഹ :D

(ചിത്രത്തിനു കടപ്പാട് : ഉപബുദ്ധന്‍ )

Tuesday, March 05, 2013

അഹങ്കാരം

അഹങ്കരിക്കാൻ മാത്രമൊന്നുമില്ലെങ്കിലും
നമ്മുടെ അഹങ്കാരത്തിനു മാത്രം
ഒരു കുറവുമില്ലടീ പെണ്ണേ... :-)

Thursday, February 28, 2013

എന്റെ കാല്‍പ്പാടുകളെനിക്ക് മായ്ക്കണം....

എരിഞ്ഞു തീരും മുന്‍പ്,
നടന്നു കേറിയ വഴികളിലൂടൊക്കെയും
എനിക്ക് തിരിച്ചു നടക്കണം....

ആരുടെയൊക്കെയോ മനസ്സില്‍ പതിഞ്ഞ
എന്റെ കാല്‍പ്പാടുകളെനിക്ക് മായ്ക്കണം....

ഭൂമിയില്‍ എന്റേതായ ഒരു അടയാളവും
ബാക്കി വെയ്ക്കാതെ
എനിക്ക് തിരിച്ചു പോകണം... :)

ലേബല്‍ : അത്യാഗ്രഹം

Wednesday, February 27, 2013

ചുംബിതമൌനങ്ങള്‍

നമ്മുടെയുമ്മകള്‍ കൂട്ടിമുട്ടി,
വാക്കുകളത്യാസന്ന-
നിലയിലാശുപത്രീലായി ... ♥ ♥ ♥

ഓര്‍മ്മപ്പീലികള്‍

ഓർമ്മകളൊരു മയിൽപീലി-
ക്കണ്ണിലുമ്മ വെയ്ക്കുമ്പോഴതു
ഓർമ്മക്കുഞ്ഞുങ്ങളായ്‌
പെറ്റു പെരുകുന്നു...

Monday, February 25, 2013

പ്രവാസിയുടെ കുഞ്ഞു സന്തോഷങ്ങള്‍

എല്ലാ മാസോം അഞ്ചാം തീയതി
സുല്‍ത്താന്‍ കാബൂസിന്റെ പടമുള്ള നീല നോട്ടുകള്‍
എണ്ണി വാങ്ങുമ്പോ ഒരു സന്തോഷം....
പണത്തിനു കടലാസിന്റെ മൂല്യം മാത്രമല്ല,
അത് പ്രിയപ്പെട്ടവര്‍ക്ക് ആവശ്യത്തിന് അയയ്ച്ചു കൊടുക്കുമ്പോള്‍ .....
അതാണ്‌ ഇപ്പോഴെത്തെ ന്റെ ജീവന്റെ സംതൃപ്തി.... :)

Thursday, February 21, 2013

നേര്‍ച്ചക്കോഴികള്‍

ഇറച്ചിയ്ക്കായി വളര്‍ത്തുന്ന കോഴികള്‍
വെളുപ്പിനെഴുന്നേറ്റ്‌ കൂവാറില്ലാ....

പൂവന്‍, പിടയ്ക്കു മേലേ കയറി
സവാരി ഗിരി ഗിരി നടത്താറുമില്ലാ.... :-(

മാതൃഭാഷാദിനാശംസകള്‍

മാതൃഭാഷാ സ്നേഹികളായ എന്റെ കൂട്ടുകാരേ...

നിങ്ങളുടെ ഭാഷാ സ്നേഹം മുഴുവന്‍
ഇംഗ്ലീഷിന്റെ നെഞ്ചത്ത് കയറിയിട്ടാവരുത്
എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്
എല്ലാവര്‍ക്കും
മാതൃഭാഷാദിനാശംസകള്‍ നേരുന്നു...

Sunday, February 17, 2013

നിയതി

നഷ്ടപ്പെടുക അല്ലെങ്കില്‍
പെടുക
എന്നതാണ്
ഓരോ പ്രണയത്തിന്റേയും
നിയതി.... :-) / :-(

അവിരാമം

അവിരാമ-
പ്രണയ-
പ്രയാണം....

Thursday, February 14, 2013

കരിദിനാശംസകള്‍


ഒരിക്കലും നീതി പുലര്‍ത്താത്ത പ്രണയത്തോട്,
പറുദീസകള്‍ കാട്ടി കൊതിപ്പിച്ച്,
ഒടുവില്‍ നിരാശയുടെ നിലയില്ലാ കയത്തില്‍
തള്ളിയിട്ട് ദാര്‍ശനികനാവുന്ന ജീവിതത്തോട്
പരിഭവിച്ചു,
ആ  സാധു സന്ന്യാസിയുടെ ഓര്‍മ്മദിവസത്തെ
ആഗോളതലത്തില്‍ പ്രണയദിനമായാ -
ഘോഷിക്കുമ്പോള്‍
ഞാനിന്ന് കരിദിനമായി ആഘോഷിക്കുന്നു...

ഇതെന്റെ നഷ്ടപ്രണയങ്ങളോടുള്ള
അനുഭാവം പ്രകടിപ്പിക്കല്‍ മാത്രമാകുന്നു...
കാരണം...
ഓരോ പ്രണയവും ഓരോ അനുഭവലോകമാണ്.
എന്നെ പോലൊരു സഹജീവിയെ
അടുത്തറിയുകയായിരുന്നു
ഞാന്‍ ഓരോ പ്രണയത്തിലൂടെയും....
അതിലൂടെ ഞാന്‍ എന്നെയും....

എന്റെ പ്രണയം സ്വീകരിച്ചവര്‍ക്കും
എന്നെ പ്രണയിച്ചവര്‍ക്കും
പ്രണയം നിരസിച്ചവര്‍ക്കും
അതു കണ്ടില്ലെന്നു നടിച്ചവര്‍ക്കും
എന്റെ പ്രിയപ്പെട്ടവര്‍ക്കും
ഒരു കൈകുമ്പിള്‍ സ്നേഹം..... <3 br=""> എന്റെ ലോകമേ....
നിന്നോടുള്ള പ്രണയത്തിനു മാത്രം
ഒരു അന്തവും കണക്കുമില്ലാ....
നിന്നിലേക്ക് മാത്രമെന്റെ
നിലയ്ക്കാത്ത നിലാപെയ്ത്തുകള്‍ ....  <3 nbsp="">

പൊന്മുട്ടയിടുന്ന താറാവ്

പ്രണയിനിയെ വിവാഹത്തിലൂടെ സ്വന്തമാക്കുക എന്ന ചിന്ത
പൊന്‍മുട്ടയിടുന്ന താറാവിനെ വയറുകീറി മുട്ടയെടുക്കുന്ന
പഞ്ചതന്ത്രം കഥയിലെ കഥാപാത്രത്തിനെ പോലെ
ആര്‍ത്തി പിടിച്ച മനസ്സു
നമുക്കുള്ളത് കൊണ്ടാണ്..... :) / :(

Wednesday, February 13, 2013

പൈതൃകം

കൂട്ടരേ വരൂ....

നമുക്ക് ഒന്നു ചേര്‍ന്ന് ആലുവാ മണപ്പുറവും
തിരുനാവായയും ഗുരുവായൂരും
കല്‍പ്പാത്തിയും സ്വന്തമായുണ്ടാക്കാം...

കാവും കാവേറ്റവും
കുരുത്തോല പെരുന്നാളും
ചന്ദനകുടവും കൂടി....

എന്നിട്ട് ജാതിഭേദമന്യേ -
യവ മനുഷ്യരെന്ന ഒറ്റ ജാതിയ്ക്കായ്‌
വിട്ടു കൊടുക്കാം...

Tuesday, February 12, 2013

പര്‍ദേസി പര്‍ദേസി....

ട്രെയിനിലെ അന്ധഗായകര്‍ പാടുന്ന പാട്ടില്‍
"പര്‍ദേസി പര്‍ദേസി.... "
എന്ന പാട്ടുണ്ട് വിട്ടുപോവാതെ ഓര്‍മ്മയില്‍ ....

പരന്ന കല്ലിന്‍കഷ്ണങ്ങള്‍ വിരലുകള്‍ക്കിടയില്‍ തിരുകി-
യവ തമ്മില്‍ കൊട്ടിയുണ്ടാക്കുന്ന ശബ്ദം
ചെവി തുളയ്ക്കുന്നതും
ഹൃദയമിടിപ്പു കൂട്ടുന്നതുമാണ്....

അന്യരുടെ സെന്റിമെന്റ്സ് മുതലെടുത്തു ജീവിക്കുന്ന
വലിയ റാക്കറ്റിന്റെ ചൂണ്ടകൊളുത്തില്‍ കോര്‍ത്ത
വെറും മണ്ണിരകള്‍ മാത്രമാകുന്ന ജന്മങ്ങള്‍ .... :-(

എന്തൊക്കെയായാലും കൂട്ടരേ...
നിങ്ങള്‍ ഭിക്ഷാടനത്തെ ഒരിക്കലും
പ്രോത്സാഹിപ്പിക്കരുത് ...

നിങ്ങള്‍ പിച്ചപാത്രത്തില്‍ എറിഞ്ഞു കൊടുക്കുന്ന
നാണയത്തുട്ടുകള്‍ അല്ല അവര്‍ക്കാവശ്യം....
ആ ദുരിതജീവിതത്തില്‍ നിന്നൊരു മോചനമാണ് .......

Monday, February 11, 2013

മൗനം

ഞങ്ങള്‍ക്കിടയില്‍ ലിപിയില്ലാത്ത,
സ്വരങ്ങളും വ്യഞ്ജനങ്ങളുമില്ലാത്തൊരു
ഭാഷയാകുന്നു
മൗനം....

ജീവനസ്വപ്‌നങ്ങള്‍

നമ്മുടെ സ്വപ്‌നങ്ങള്‍ വിലപ്പെട്ടതാണ്...
നമുക്കത് ജീവിതമാകുന്നു......

ആരോ വിരല്‍ മീട്ടി....

കഴിഞ്ഞ ഏതോ നൂറ്റാണ്ടിലെ...,
ഓര്‍മ്മകളുടെ സിരാപടലചുളുവുകള്‍ക്കിടയില്‍ നിന്നും
ഒരിക്കലും തിരഞ്ഞു പിടിക്കാനാവാത്തൊരു
വിരഹരാവിലെന്നെ
ശ്വാസം മുട്ടിച്ച പാട്ട്....

ഇന്നും കേള്‍ക്കുമ്പോ
ആ രാവിന്റെ ഭീകരതയാണ്
എന്നെയീ പാട്ട്, പാട്ടായ്‌ അനുഭവിപ്പിക്കുന്നത്...