Showing posts with label Epical spoofing. Show all posts
Showing posts with label Epical spoofing. Show all posts

Sunday, March 17, 2013

കൃഷ്ണലീല

ഗോപികമാരുടെ ശല്യം സഹിക്കാതെയാണ് കണ്ണന്‍ മഥുരാപുരിയിലേക്ക് നാട് വിടുന്നത്.... 
ഗോപികമാരെക്കാള്‍ ഭേദം 
കംസന്‍ തന്നെയെന്ന് കരുതീട്ട്.... 

(കംസനൊരു മോളുണ്ടായിരുന്നു എന്നും, 
മുറപ്പെണ്ണിനെ കെട്ടാനും 
അമ്മാവന്റെ സ്വത്ത്‌ സ്വന്തമാക്കാനുമുള്ള 
ഗൂഡലക്ഷ്യങ്ങള്‍ 
മനസ്സില്‍ കണ്ടു കൊണ്ട് പോയതാന്നു 
അസൂയക്കാര്‍ അക്കാലത്ത്‌ അമ്പാടിയില്‍ 
പറഞ്ഞു പരത്തിയിരുന്നു...

മോളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞ അമ്മാവനെ
നെഞ്ചാങ്കൂട് ഇടിച്ചു പൊളിച്ചു പഞ്ഞിക്കിട്ടെങ്കിലും
മുറപ്പെണ്ണ് അപ്പോഴേക്കും തന്റെ പൂര്‍വ്വകാമുകനോടൊപ്പം
ഹസ്തനപുരിയിലേക്ക് ഒളിച്ചോടിയിരുന്നു...

വേദവ്യാസന്‍ കുലമഹിമ സംരക്ഷിക്കാന്‍
പലതും പറയാതെ മറച്ചു.... ഹും... )

ലേബല്‍ : അബോധത്തിലുണ്ടാവുന്ന ജ്ഞാനധാര

ഓം ഡിങ്കായ യമഹ...



പങ്കിലക്കാട്ടില്‍ നടത്തിയ ഉത്ഖനനത്തില്‍ നിന്നും
വക്ക് പൊട്ടിയ ഡിങ്കപംഞ്ചാഗം ലഭിച്ചെന്നും,
അതില്‍ പറയുന്നത് വരുന്ന സെപ്റ്റംബറില്‍ ഭൂമിയില്‍ പ്രളയമുണ്ടാകുമെന്നും
ഡിങ്കന്റെ അനുയായികള്‍ക്കായി ഡിങ്കഭഗവാന്‍
പ്രത്യേകം പേടകം അയച്ചു കൊടുക്കുകയും
അവരെ രക്ഷിക്കുകയും
അവര്‍ക്ക് സുന്ദരമായൊരു ലോകം
പുതുതായി നിര്‍മ്മിച്ച്‌ കൊടുക്കുമെന്നും അറിയുന്നു.....

ഓം ഡിങ്കായ യമഹ :D

(ചിത്രത്തിനു കടപ്പാട് : ഉപബുദ്ധന്‍ )

Tuesday, February 21, 2012

നീലാണ്ടപുരാണം




അങ്ങു വടക്കു വടക്കൊരു ദേശത്തുള്ളൊരാള്‍
ഭാര്യയുമായി സ്ഥിരം തല്ലും വഴക്കുമിട്ടു, ജീവിതം
വെറുത്ത്, വിഷം കുടിച്ചു മരിക്കാന്‍ തുനിഞ്ഞു,
പണ്ടൊരു രാത്രിയില്‍ ...

അപ്പോളും,
ഒരു മരണത്തിന്റെ കാരുണ്യം പോലും
കെട്ട്യോന് കൊടുക്കാന്‍ കൂട്ടാക്കാതെ
കുടിലയായ അവളയാളുടെ കഴുത്തില്‍
കടന്നു പിടിച്ചു; ഒരു തുള്ളി പോലും നഞ്ചു -
ള്ളിലേക്കിറക്കാന്‍ അനുവദിച്ചതുമില്ല.

ബന്ധുമിത്രാദികളുടെ സമയോചിതമായ
ഇടപ്പെടല്‍ മൂലം,
വൈദ്യസഹായത്തോടെയയാള്‍
ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ഭാര്യയോടു രമ്യതയിലായി
ശിഷ്ടകാലം സസുഖം ജീവിച്ചു.

കുടുംബത്തിന്റെ ശ്രേയസ്സോര്‍ത്തു
യാഥാര്‍ത്ഥ്യങ്ങളെയവര്‍
ലോകര്‍ക്കു മുന്നില്‍ മൂടി വെച്ചു;
വാസ്തവങ്ങളെ വെല്ലുന്ന കല്‍പ്പിതകഥയുണ്ടാക്കി.
കാലമീ കഥയ്ക്കു തൊങ്ങലുകള്‍ പിടിപ്പിച്ചു മോടിയാക്കി.
ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചവളുടെ പാതിവ്രത്യത്തെ
സജ്ജനങ്ങള്‍ വാനോളം വാഴ്ത്തി

അയാളെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം
"നീലാണ്ടന്‍ "
എന്നു വിളിക്കുന്നു.

-ശുഭം-