നീണ്ട പ്രണയത്തിനൊടുവില്‍
വേര്‍പ്പെട്ടു പോയ രണ്ടു പേര്‍
പച്ചപായല്‍ പോലെ വഴുവഴുക്കുന്ന
ഓര്‍മ്മകള്‍ നിറഞ്ഞ ചെമ്മണ്ണി-
ടവഴിയില്‍ വെച്ച് വീണ്ടും കണ്ടു മുട്ടുന്നു.
കൊഴിഞ്ഞു പോയ പ്രണയദിനങ്ങളെയവര്‍
മധുരതരമായി പെറുക്കി കൂട്ടുന്നു.
വേര്‍പ്പെട്ടു പോകാനുണ്ടായിരുന്ന സ്വ-
കാര്യങ്ങളെ കുഴി തോണ്ടിയെടുത്ത്,
പോസ്റ്റ്‌മോര്‍ട്ടം നടത്തിയവര്‍
വൃണപ്പെട്ട ഹൃദയത്തെ
പരസ്പരം ചൊറിഞ്ഞു നീറ്റുന്നു.
ഇനിയൊരിക്കലും പരുവപ്പെടാത്ത വിധം
വികാരങ്ങളുടെ ആഗ്നേയശൈലങ്ങളി -
രുവര്‍ക്കുമിടയില്‍ നിര്‍ജ്ജീവമാകുന്നതറിയുന്നു.
നിസ്സംഗതയുടെ ഹിമാലയന്‍ ശീതതത്വത്തിന്റെ
സാധ്യതകളിലവര്‍ സാഹസികരാവുന്നു.
നഷ്ടപ്പെടലിന്റെ ആഴങ്ങളെ കുറിച്ചവര്‍
ഒന്നിനുമല്ലാതെ വാചാലരാവുന്നു.
മരണപ്പെട്ടൊരു പ്രണയത്തിനവ്വിധമവര്‍
ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്നു.
അഥവാ....
മൂന്നാവര്‍ത്തി ആകാശത്തേക്കാചാര -
വെടി മുഴക്കുന്നു...
(ഠോ.... ഠോ.... ഠോ....)
ദേണ്ടെ, ഇവന്‍ പിന്നേം പ്രണയം കൊണ്ട് ചൊറിഞ്ഞു നീറ്റുന്നു..! നന്നായിട്ടുണ്ട്രാ സന്ദീപേ..ആശംസകള്‍..!
ReplyDelete("വഴുവുക്കുന്ന" എന്നത് “വഴുവഴുക്കുന്ന”- എന്നാണോ ഉദ്ദേശിച്ചത്?)
എന്തായാലും ഇഷ്ട്ടായി.
ശോ.. പിന്നേം അക്ഷരപ്പിശാച്.... :(
Deleteഞാന്‍ തിരുത്തിയിട്ടുണ്ട് പ്രഭന്‍ ചേട്ടാ...
സ്നേഹം...
വെടിയൊച്ച മുഴങ്ങട്ടെ.....
ReplyDeleteഅതും പൊട്ടി അല്ലെ ?
ReplyDeleteഉം.. എട്ടു നിലയില്‍ പൊട്ടി.. :(
Deleteഗാര്‍ഡ് ഓഫ് ഓണര്‍......
ReplyDeleteഠോ...
ReplyDeleteഎത്ര പൊട്ടീട്ടും പഠിക്കുന്നില്ലല്ലോ ന്റെ കുട്ട്യേ.. :(
ReplyDeleteഒരു റീത്ത് ന്‍റെ വഹേം രിക്കട്ടെ
ReplyDeleteശരിയ്ക്കു പൊട്ടട്ടേ
ReplyDelete:)