കളിക്കൂട്ടുകാരെ കിട്ടാഞ്ഞ് അമ്പേ തനിച്ചാവുന്ന വിഷമസന്ധിയില്‍ ,
കയറഴിഞ്ഞു പോയ പശുവിനെ പോലെ,
കുഞ്ഞായിരുന്ന ഞാന്‍ പറമ്പിലേക്ക് ഇറങ്ങും.
കിളച്ചു മറിച്ചിട്ട മണ്ണില്‍ പുതുമഴയില്‍ തളിര്‍ത്ത
ു പൊങ്ങുന്ന കുഞ്ഞു ചെടികളെ സാകൂതം നോക്കി നോക്കിയങ്ങ് നടക്കും.. ആ കൂട്ടത്തില്‍ എരിവുള്ള ഈ മഞ്ഞപൂവിനോട് വല്ലാത്തൊരിഷ്ടമാ...
ഇതില്‍ കുറച്ചെണ്ണം പറിച്ചെടുത്ത് അടുത്തു നില്‍ക്കുന്ന ചേമ്പിലയില്‍ തങ്ങി നില്‍ക്കുന്ന മഴക്കുളിരില്‍ മുക്കി മണ്ണു കളഞ്ഞ് മെല്ലെ വായിലിട്ട് ചവയ്ക്കും....
ഹാ..........
ഓര്‍മ്മകള്‍ക്ക് മേലൊരു ഊച്ചല്‍ ....
LABEL : നൊസ്റ്റാള്‍ജിയ ഒരു രോഗമാണോ ഡോക്ടര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ ............
No comments:
Post a Comment