പ്രിയപ്പെട്ടവളെ...
നിന്റെ പ്രണയമെന്നിലേക്ക് ചേരുമ്പോള്‍
ഈ ഭൂമിയാകെ പൂത്തു തളിര്‍ക്കും....
നിന്നിലുമെന്നിലുമെല്ലാ പുല്‍ക്കൊടിത്തുമ്പിലും
പൂ മുളയ്ക്കും....
ഓരോരോ രോമകൂപങ്ങളിലും തേന്‍ കിനിയും ....
ഒരു ചുംബനം കൊണ്ടു നമ്മളാ പൂന്തേന്‍ നുകരും...
മറുചുംബനത്താല്‍ നമ്മള് പൂക്കളായ് മാറും.... ♥ ♥ ♥
നിന്റെ പ്രണയമെന്നിലേക്ക് ചേരുമ്പോള്‍
ഈ ഭൂമിയാകെ പൂത്തു തളിര്‍ക്കും....
നിന്നിലുമെന്നിലുമെല്ലാ പുല്‍ക്കൊടിത്തുമ്പിലും
പൂ മുളയ്ക്കും....
ഓരോരോ രോമകൂപങ്ങളിലും തേന്‍ കിനിയും ....
ഒരു ചുംബനം കൊണ്ടു നമ്മളാ പൂന്തേന്‍ നുകരും...
മറുചുംബനത്താല്‍ നമ്മള് പൂക്കളായ് മാറും.... ♥ ♥ ♥
പ്രണയ തീവ്രതയില്‍ ഇരിക്കുമ്പോള്‍ എഴുതിയ വരികള്‍ ആണെന്ന്തോന്നുന്നു.
ReplyDeleteപ്രണയം പൊഴിയുന്ന വരികള്‍ സന്ദീപ്..
ReplyDeleteഞാനും ഒരെണ്ണം എഴുതി ഈ മൂഡില്‍ തന്നെ :) ആരും അറിയണ്ട..
ഈശ്വരാ...ഇത് എത്രാമത്തേയാ...ഹ്ഹ്ഹ്...ഞാൻ പോയി...!
ReplyDeleteവിനുവേച്ചി....
Deleteമനസ്സില്‍ പ്രണയം വന്നു നിറയുമ്പോള്‍
എഴുതാതിരിക്കാനെനിക്കാവതില്ലയേ..... :)
പ്രണയതീവ്രതയില്‍ ലയിച്ചങ്ങിനെ... :)
ReplyDeleteഒരു ചുംബനം കൊണ്ടു നമ്മളാ പൂന്തേന്‍ നുകരും...
ReplyDeleteമറുചുംബനത്താല്‍ നമ്മള് പൂക്കളായ് മാറും.... ♥ ♥ ♥
ഇപ്പൊ നിനക്ക് ചുംബനത്തിന്റെ അർത്ഥവും അഴകും വ്യാപ്തിയും മനസ്സിലായല്ലോ ? പിന്നെന്തിനാ നീ ഇങ്ങനെയുള്ള വരികളെഴുത്യേ സന്ദീപേ ?
'എത്ര പരിഭാഷപ്പെടുത്താനാഞ്ഞിട്ടും
മലയാളീകരിക്കാനാവാതെ,
അവളുടെ ചുണ്ടിലെന്‍
പരന്തീസ്സുമ്മകള്‍ !!!'
ഓരോ അവസരങ്ങളില്‍ എന്റെ പ്രണയം എന്നെ കൊണ്ട് എഴുതിക്കുന്നതാണ്....
ReplyDeleteസ്നേഹ വാക്കുകളെ തടഞ്ഞു വെയ്ക്കാന്‍ ശ്രമിക്കാറില്ല...