Thursday, January 05, 2012

വിവര്‍ത്തനസിനിമാ പ്രസ്ഥാനം / Translated Movie Makers Association




ഒരു അന്യഭാഷ പുസ്തകം, വിവര്‍ത്തനം ചെയ്യും പോലെ നമ്മുടെ മലയാളം സിനിമയില്‍ ഇറങ്ങുന്ന പല സിനിമകളും. അങ്ങനെയാണെങ്കില്‍ മലയാളസിനിമയെ "വിവര്‍ത്തനസിനിമാ ശാഖ"യായി ഔദ്യോഗികമായി തരംത്തിരിക്കല്‍ തുടങ്ങേണ്ടിയിരിക്കുന്നു. എന്നിട്ട് ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി നമുക്ക് പ്രിയദര്‍ശനെ വാഴ്ത്തുകയുമാവാം.

അടിച്ചു മാറ്റുന്നുവെങ്കില്‍ (ഒരു സൃഷ്ടിയില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടു കൊണ്ട് മലയാളത്തില്‍ സിനിമ നിര്‍മ്മിക്കുന്നു എന്നൊക്കെ ഒരു ജാടയ്ക്കു പറയാമായിരിക്കും..) അതു അന്തസ്സായി തന്നെ ടൈറ്റിലില്‍ എഴുതികാണിക്കട്ടെ ഇവര്‍ . പണ്ട് പ്രിയദര്‍ശന്‍ ഈ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ മലയാളികള്‍ സാര്‍വത്രികമായി വിദേശഭാഷാ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയിട്ടില്ലായിരുന്നു. അതു കൊണ്ട് തന്നെ അവയൊക്കെ അടിച്ചു മാറ്റിയതാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് കാലങ്ങള്‍ക്കു ശേഷമാണ്. എന്നാല്‍ ഇന്നത്തെ സ്ഥിതിയില്‍ കണ്ണടച്ച് പാല്‍ കട്ടുകുടിച്ചാലും രക്ഷയില്ല. പടം ഇറങ്ങും മുന്‍പേ ചിത്രീകരണത്തിലുള്ള സിനിമ ഏതു ഇംഗ്ലീഷ് സിനിമയില്‍ നിന്നും കോപ്പി ചെയ്തതെന്ന് പറയാന്‍ അറിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്.

"ഹലോ" - "Cellular",
"ബിഗ്‌ B" - "Four Brothers",
"അന്‍വര്‍" - "Traitor",
"കോക്ക്‌ടൈയില്‍" - "Butterfly on the wheel",
"ചാപ്പാ കുരിശ്" - "Hand phone" (Korean),
ഇപ്പോള്‍ ഒടുവില്‍ ഇറങ്ങിയ
"അറബീം ഒട്ടകോം പി. മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ" - "Nothing to lose"
ഇങ്ങനെ പോകുന്നു നമ്മുടെ സിനിമാവിവര്‍ത്തന പ്രസ്ഥാനം... :)
( NB : പൂര്‍ണ്ണമായോ ഭാഗികമായോ ഇവ സാദൃശ്യമുള്ളതാകുന്നു.)

"this film is adapted from that film" എന്നു പറയാനുള്ള സാമാന്യ മര്യാദ / മാന്യത ഇവര്‍ കാണിക്കേണ്ടതല്ലേ എന്നേ എന്റെ ചോദ്യമുള്ളൂ. ഒരു കണക്കിന് നോക്കിയാല്‍ ഇവര്‍ മലയാളികളോട് ചെയ്യുന്ന സേവനമാണിതൊക്കെ. ഹല്ലാതെ ആരാ ഇത്ര ബുദ്ധിമുട്ടി കൊറിയന്‍ സിനിമയൊക്കെ കാണാം പോകുന്നു. (അതിനിവിടെ ഇറ്റാലിയന്‍ /കൊറിയന്‍ / ഫ്രഞ്ച് സിനിമകളുടെ നേരിട്ടുള്ള റിലീസിംഗുമില്ലല്ലോ...)
മലയാളത്തില്‍ ആയപ്പോ നമ്മളില്‍ കുറെ പേര്‍ കണ്ടു. അത്ര തന്നെ. അപ്പോള്‍ "വിവര്‍ത്തനസിനിമാ പ്രസ്ഥാനം" ശക്തിപ്പെടുത്തേണ്ടത് അവശ്യമല്ലേ...??

( കടപ്പാട് : ഇവിടെ പരാമര്‍ശിച്ചിട്ടുള്ള ചില വിവരങ്ങള്‍ക്ക് / ചിത്രങ്ങള്‍ക്ക്, ഗൂഗിള്‍ , വിക്കിപീഡിയ, റിപ്പോര്‍ട്ടര്‍ ടി.വി.യിലെ CUT COPY പരിപാടി എന്നിവയോട് കടപ്പാട് രേഖപ്പെടുത്തുന്നു. )


No comments:

Post a Comment